Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lower Fuel

സ​ർ​ചാ​ർ​ജി​ൽ കു​റ​വ്; ഫെ​ബ്രു​വ​രി​യി​ൽ വൈ​ദ്യു​തി ബി​ൽ കു​റ​യും

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​മാ​സ ബി​ല്ലിം​ഗ് ഉ​പ​ഭോ​ക്‌​താ​ക്ക​ൾ​ക്ക് ഫെ​ബ്രു​വ​രി​യി​ൽ ഇ​ന്ധ​ന സ​ർ​ചാ​ർ​ജ് ഉ​ണ്ടാ​വി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി. ദ്വൈ​മാ​സ ബി​ല്ലിം​ഗ് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും യൂ​ണി​റ്റി​ന് നാ​ലു പൈ​സ മാ​ത്ര​മാ​യി​രി​ക്കും ഇ​ന്ധ​ന സ​ർ​ചാ​ർ​ജ് ഈ​ടാ​ക്കു​ക.

ജ​നു​വ​രി​യി​ൽ ഇ​ത് യ​ഥാ​ക്ര​മം ഏ​ഴും എ​ട്ടും പൈ​സ​യാ​യി​രു​ന്നു. ഇ​ന്ധ​ന സ​ർ​ചാ​ർ​ജ് കു​റ​ഞ്ഞ​തി​നാ​ൽ ഫെ​ബ്രു​വ​രി മാ​സ​ത്തി​ലെ വൈ​ദ്യു​തി ബി​ലി​ൽ കു​റ​വു​ണ്ടാ​കും. കേ​ന്ദ്ര ഊ​ർ​ജ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ച​ട്ട​ങ്ങ​ൾ അ​നു​സ​രി​ച്ച് സം​സ്ഥാ​ന വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ താ​രി​ഫ് റെ​ഗു​ലേ​ഷ​ൻ (87) ച​ട്ടം പ​രി​ഷ്ക​രി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2023 മേ​യ് 29ന് ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് വൈ​ദ്യു​തി വി​ല​യി​ലു​ണ്ടാ​കു​ന്ന വ്യ​തി​യാ​ന​ങ്ങ​ൾ ഇ​ന്ധ​ന സ​ർ​ചാ​ർ​ജാ​യി പ്ര​തി​മാ​സം ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് കൈ​മാ​റാ​ൻ വി​ത​ര​ണ ലൈ​സ​ൻ​സി​ക​ൾ​ക്ക് അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നു.

ഇ​തു​പ്ര​കാ​രം ഡി​സം​ബ​ർ മാ​സ​ത്തെ വൈ​ദ്യു​തി വാ​ങ്ങ​ൽ​ച്ചെ​ല​വി​ലു​ണ്ടാ​യ വ​ർ​ധ​ന ക​ണ​ക്കാ​ക്കി​യാ​ണ് ഫെ​ബ്രു​വ​രി​യി​ൽ ഇ​ന്ധ​ന സ​ർ​ചാ​ർ​ജ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up